പാമ്പും കൊതുകും കടിച്ചാല്‍ ഒരുപോലെ; അപകട ഇന്‍ഷുറന്‍സ് നല്‍കാമെന്ന് വിധി : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, May 19, 2012

പാമ്പും കൊതുകും കടിച്ചാല്‍ ഒരുപോലെ; അപകട ഇന്‍ഷുറന്‍സ് നല്‍കാമെന്ന് വിധി


പാമ്പും കൊതുകും കടിച്ചാല്‍ ഒരുപോലെ; അപകട ഇന്‍ഷുറന്‍സ് നല്‍കാമെന്ന് വിധി ന്യൂഡല്‍ഹി: കൊതുകു കടിച്ചുണ്ടായ രോഗം മൂലം മരിച്ചാലും അപകടമായി കണക്കാക്കാമെന്ന് ഉപഭോക്ത്തൃസമിതി. ഇങ്ങനെ മരിച്ചവരുടെ ആശ്രിതര്‍ക്ക് അപകട ഇന്‍ഷുറന്‍സ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഡല്‍ഹിയിലെ വടക്കന്‍ ജില്ലാ ഉപഭോക്ത്തൃ തര്‍ക്ക പരിഹാര സമിതി അഭിപ്രായപ്പെട്ടു.

പാമ്പ് ഒരാളെ കടിച്ചാല്‍ അതൊരു അപകടമായി കണക്കാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊതുകു കടിയേറ്റ് മലേറിയയോ മറ്റോ ബാധിച്ച് ആരെങ്കിലും മരിച്ചാലും അപകടമായിത്തന്നെ പരിഗണിക്കണം. അതുകൊണ്ടുതന്നെ കൊതുകു കടിച്ചുള്ള മരണം അപകട ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും സമിതി പറഞ്ഞു.

പഞ്ചാബ് സ്വദേശി നിര്‍മല്‍ സിങ്ങിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സമിതി. അച്ഛന്‍ മലേറിയ ബാധിച്ചു മരിച്ചെന്നും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നിഷേധിച്ചുവെന്നുമായിരുന്നു പരാതി. ട്രക്ക് ഡ്രൈവറായ അച്ഛന്‍ 1997 മുതല്‍ 2007 വരെയുള്ള കാലയളവിലേക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തിരുന്നു. ഇതിനിടെ 2003-ല്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്ര കഴിഞ്ഞു തിരിച്ചെത്തിയ അച്ഛന്‍ മലേറിയ ബാധിച്ചു മരിച്ചു. എന്നാല്‍, ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നിഷേധിച്ചതായി നിര്‍മല്‍ സിങ് പരാതിപ്പെട്ടു. തുടര്‍ന്നാണ് കൊതുകു കടിയേറ്റ് രോഗം ബാധിച്ചുള്ള മരണം അപകട ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ പരിഗണിക്കാമെന്നുള്ള ഉപഭോക്ത്തൃ തര്‍ക്കപരിഹാര സമിതിയുടെ വിധി.

News Source, credit and thanks : Mathrubhumi Online.

About the News

Posted on Saturday, May 19, 2012. Labelled under , . Feel free to leave a response

0 comments for "പാമ്പും കൊതുകും കടിച്ചാല്‍ ഒരുപോലെ; അപകട ഇന്‍ഷുറന്‍സ് നല്‍കാമെന്ന് വിധി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive