ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, സംഗീതം ഡിപ്ലോമ : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, May 24, 2012

ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, സംഗീതം ഡിപ്ലോമ


തൃശ്ശൂര്‍: ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, സംഗീതം (6വര്‍ഷ കോഴ്‌സ്) , ചെണ്ട, മദ്ദളം (4 വര്‍ഷം) ചുട്ടി (3 വര്‍ഷം) എന്നീ വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സിനും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സിനും 30 വരെ അപേക്ഷിക്കാം. ഡിപ്ലോമയ്ക്കു ള്ള യോഗ്യത ഏഴാംക്ലാസ്. പട്ടികജാതി- വര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കഥകളിയോടൊപ്പം ഔപചാരിക വിദ്യാഭ്യാസത്തിനും അവസരമുണ്ടാകും. പരിശീലനവും താമസവും സൗജന്യം. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1000 രൂപ സ്റ്റൈപെന്റ് ലഭിക്കും. താല്പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മത പത്രമടങ്ങുന്ന അപേക്ഷ സ്വന്തം വിലാസമെഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍സഹിതം 30 ന് മുമ്പ് കലാനിലയം ഓഫീസില്‍ ലഭിക്കത്ത വിധം സെക്രട്ടറി , ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട - 680121 തൃശ്ശൂര്‍ ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

News Source, credit and thanks : Mathrubhumi Online.

About the News

Posted on Thursday, May 24, 2012. Labelled under , . Feel free to leave a response

0 comments for "ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ കഥകളി വേഷം, സംഗീതം ഡിപ്ലോമ"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive