Global Organisation for Pravasis Urakam (GOPUR)

.

ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ മകയീര്യം പുറപ്പാട്

Posted by GOPUR Admin. | | Posted in , ,


ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ മകയീര്യം പുറപ്പാട് ആഘോഷിച്ചു. രാത്രി 9.30നു സര്‍വ്വാഭരണവിഭൂഷിതയായി ദേവി പടിഞ്ഞാറെ നടപ്പുരയിലൂടെ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ദേവിയെ സ്വീകരിച്ചു. ക്ഷേത്രം ഊരായ്മക്കാരും ദേവസ്വം അധികൃതരും ഭക്തജനങ്ങളും അമ്മത്തിരുവടിയെ പറ നിറച്ചു സ്വീകരിച്ചു. തുടര്‍ന്ന് അഞ്ച് ആനകളുടെ അകമ്പടിയോടെ ചെറുശേരി പണ്ടാരത്തില്‍ കുട്ടന്‍ മാരാരുടെ പ്രമാണത്തില്‍ ഇരുന്നൂറോളം കലാകാരന്മാര്‍ പങ്കെടുത്ത പാണ്ടിമേളം കിഴക്കേ ഗോപുര നടയില്‍ എത്തി കലാശിച്ചു. കേളി, കുഴല്‍പറ്റ്, കൊമ്പുപറ്റ് എന്നിവയ്ക്കുശേഷം മമ്പിള്ളി ക്ഷേത്രക്കുളത്തില്‍ ആറാട്ടിനുശേഷം ക്ഷേത്രത്തിലേക്കു മടങ്ങി.News Credit
 malayala_manorama_logo

Family Outing

Posted by GOPUR Admin. | | Posted in ,

Dear All,

Please note that due to inclement weather, Family outing has been postponed from April  4th to April 11th. After consultation with our executive members, the chances are slim that we would be able to provide the top notch experience we were hoping for in tomorrow’s outing. 

We will send further details out, but we hope that you plan to join us for a wonderful experience that day. We sincerely apologize for any inconvenience that this may cause.  

We were all looking forward to a great outing tomorrow, however, as you know, all the preparation in the world can't account for what Mother Nature will decide to do. 

As always, thank you to our wonderful committee and all of our supporters.

Thank you so much for all your understanding continued support. 

മേളകലാ ചക്രവര്‍ത്തി സര്‍വ്വ ശ്രീ ത്രിപ്പേക്കുളം അച്യുതമാരാര്‍ക്ക് ആദരാഞ്ജലികള്‍......

Posted by GOPUR Admin. | | Posted in ,Chenda legends Thrippekkulam Achutha Marar, who has been leading the panchari melam at the Urakam temple festival for the past 14 years and Gopur has  honoured him as MELAKULAPATHI in our snehanidhi programme 2013. 
------------------------------------ 
കേരളത്തിലെ പൊതു സംസ്ക്കാരത്തിന്റെ മുഖമ യെ ുദ്രയെന്ന്‌ വാഴ്ത്തി പറയാറുണ്ടെങ്കിലും ഇടക്കാലംവരെ മധ്യകേരളത്തില്‍ ഒതുങ്ങി നില്‍ക്കുന്നതായിരുന്നു കേരളീയ മേള പദ്ധതി. അനുഷ്ഠാനങ്ങളിലെ നിശ്ചിതക്രിയാവേളകളിലെ പ്രയോഗങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന വാദ്യങ്ങളെ അനുപേക്ഷണീയമാംവിധം സമന്വയിപ്പിച്ച്‌ ശാസ്ത്രീയമായ ചിട്ടകളോടെ രൂപകല്‍പ്പന ചെയ്ത മേളപദ്ധതികള്‍ ആവിഷ്കൃതമായിട്ട്‌ അധികകാലം ആയിട്ടില്ല തന്നെ. ഏകതാളത്തെ ഭിന്നിപ്പിച്ചും ദ്രാവിഡ സംസ്കാരത്തില്‍ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളിലെ ഗീത-വാദ്യ പ്രയോഗങ്ങളില്‍ ഉറഞ്ഞുകൂടിയിരുന്ന നാടന്‍ താളങ്ങളെ നവീകരിച്ചും എട്ടക്ഷരമുള്ള ചെമ്പടയുടെ കണക്കുകളില്‍ വിവിധ താളങ്ങള്‍ വാദ്യസംസ്കൃതിയോട്‌ ലയിപ്പിച്ചപ്പോള്‍ ഉയിര്‍കൊണ്ട മേളങ്ങളില്‍ പക്ഷെ പഞ്ചാരിമേളവും തൃപുട അടിസ്ഥാനതാളമായ പാണ്ടിമേളവുമാണ്‌ ആസ്വാദകരെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ പ്രസിദ്ധങ്ങളായ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും കൊട്ടിയുതിര്‍ക്കുന്നത്‌ പഞ്ചാരി-പാണ്ടി മേളങ്ങളാണ്‌. പാണ്ടിമേളം അന്യം നില്‍ക്കുന്ന ക്ഷേത്രമതിലകത്ത്‌ പഞ്ചാരിമേളം നിറഞ്ഞു തുളുമ്പുമ്പോള്‍ തൃശ്ശൂര്‍ പൂരം പോലെ പ്രസിദ്ധങ്ങളായ വേദികളില്‍ മേള വിശാരദര്‍ അരങ്ങുതീര്‍ക്കുന്നത്‌ പാണ്ടിയുടെ അകമ്പടിയോടെയാണ്‌.
നൂറില്‍പരം കലാകാരന്മാരടങ്ങുന്ന മേളങ്ങളില്‍ മേധാവിത്തം ഉരുട്ടു ചെണ്ടയ്ക്കും നിയന്ത്രണം കുറുകുഴലിനുമെന്ന കല്‍പ്പനയിലൂടെ പരസ്പ്പരം ശ്രുതി ചേരാത്ത വാദ്യങ്ങള്‍കൊണ്ട്‌ ആകര്‍ഷകമായ കലാവിരുന്നൊരുക്കാന്‍ ധൈര്യം കാണിച്ച വാദ്യകലാമര്‍മജ്ഞതയെ അഭിമാനത്തോടെ സ്മരിക്കേണ്ടതുണ്ട്‌. ചെണ്ടയും കൊമ്പും കുഴലും താളവും ശാസ്ത്രീയമായി സമ്മേളിപ്പിച്ച്‌ മൂന്ന്‌ മണിക്കൂറിലധികം സമയം നീണ്ടുനില്‍ക്കുന്ന വിസ്മയകാവ്യം രചിക്കുന്ന മേള നായകന്റെ പ്രമാണധര്‍മങ്ങള്‍ക്കും കൃത്യമായ പ്രകാരങ്ങള്‍ ആചാര്യന്മാര്‍ ചമച്ചിട്ടുണ്ട്‌.
പൂര്‍വസൂരികള്‍ ചിട്ടപ്പെടുത്തിയ മേളകലയെ പരീക്ഷണങ്ങള്‍ക്ക്‌ വിധേയമാക്കാതെ നിലനിര്‍ത്തിപ്പോന്ന പാരമ്പര്യവാദികള്‍ക്കൊപ്പം തന്നെ, മേളകലയുടെ തനിമയും അന്തഃസത്തയും നിലനിര്‍ത്തിക്കൊണ്ട്‌ പുതിയ മേളങ്ങള്‍ രൂപകല്‍പ്പന ചെയ്ത വൈജ്ഞാനികന്മാരും ഉണ്ടായിട്ടുണ്ട്‌.
പാരമ്പര്യത്തിന്റെ പിന്‍ബലവും നിഷ്ഠയുമാണ്‌ മേളപ്രമാണിത്തത്തിന്‌ മുതല്‍ക്കൂട്ടാകുന്നത്‌. മേള സംസ്ക്കാരം വളര്‍ന്ന്‌ വികാസം പ്രാപിച്ച മധ്യകേരളത്തില്‍നിന്നാണ്‌, പ്രത്യേകിച്ചും ചാലക്കുടിപ്പുഴക്കും ഭാരതപ്പുഴക്കും ഇടയിലുള്ള ഭൂവിഭാഗത്തില്‍നിന്ന്‌ തന്നെയാണ്‌ ലോകശ്രദ്ധയാര്‍ജിച്ച മേളപ്രമാണിമാര്‍ മുഴുവന്‍ വളര്‍ന്ന്‌ വന്നിട്ടുള്ളത്‌. ചരിത്രത്തിന്റെ താളുകളില്‍ നാദവിസ്മയം തീര്‍ത്ത കലാ ആചാര്യന്മാര്‍ തന്നെയായിരുന്നു അവരെല്ലാവരും.
വര്‍ത്തമാനകാലത്ത്‌ അരങ്ങേറുന്ന മേളങ്ങളെ ഉപമിക്കത്തക്കവിധം മാതൃകാ മേള ഗോപുരങ്ങള്‍ സൃഷ്ടിച്ച പ്രമാണിമാരും കുറവല്ല. സമീപകാലത്ത്‌ ഇത്തരമൊരു ശൈലീ വിന്യാസത്തിന്‌ വഴിയൊരുക്കിയ കലാകാരന്മാരില്‍ പ്രധാനിയാണ്‌ മേള ജലധി തൃപ്പേക്കുളം അച്യുതമാരാര്‍. മേളരംഗത്ത്‌ കാലപ്രമാണത്തില്‍ കാല്‍പനിക സൗന്ദര്യം ചമച്ച കലാകാരന്മാര്‍. സമകാലിക മേള വേദിയില്‍ അദ്ദേഹത്തിനൊപ്പം നിന്ന ഒരേയൊരു വ്യക്തിയേയുള്ളൂ, പഞ്ചാരിയില്‍ ചന്ദ്രിക വിരിയിച്ച സാക്ഷാല്‍ ചക്കംകുളം അപ്പുമാരാര്‍.
“ചക്കംകുളത്തിന്റെ പഞ്ചാരിയും
തൃപ്പേക്കുളത്തിന്റെ പാണ്ടിയും”
ഒരു ശൈലിയായി ആസ്വാദകലോകം താലോലിക്കുന്ന രണ്ടുമേള വീഥികള്‍. പതിനെട്ടു വാദ്യങ്ങള്‍ക്കും മീതെയുയര്‍ന്ന ചെണ്ടയുടെ പ്രൗഢഭാവത്തെ സൗമ്യമായ തലോടലില്‍ അടുത്തുനിര്‍ത്തി ചക്കംകുളമെങ്കില്‍ അസുരവാദ്യത്തിന്റെ രൗദ്ര ഗാംഭീര്യത്തില്‍ നിറഞ്ഞാടുകയായിരുന്നു തൃപ്പേക്കുളം. ആ ശൈലീ ഭേദങ്ങളില്‍ പകരക്കാരില്ലാതെ.
കലാപാരമ്പര്യം നിറഞ്ഞുനിന്ന ഊരകം തൃപ്പേക്കുളം കുടുംബത്തിലായിരുന്നു അച്യുതമാരാര്‍ ജനിച്ചത്‌. മാതൃസഹോദരന്മാരായിരുന്ന തൃപ്പേക്കുളം ഗോവിന്ദമാരാരും കൃഷ്ണമാരാരും അറിയപ്പെടുന്ന മേളകലാകാരന്മാരായിരുന്നു. ഊരകം വലാധീശ്വരി ക്ഷേത്രത്തിലെ അടിയന്തരവൃത്തി തൃപ്പേക്കുളം മാരാത്തേയ്ക്കായിരുന്നു എന്നതുകൊണ്ടുതന്നെ അച്യുതമാരാര്‍ വളരെ ചെറുപ്പത്തില്‍ കലാരംഗത്തേക്ക്‌ കടന്നുവന്നു. അമ്മാവന്മാര്‍ തന്നെയായിരുന്നു പ്രഥമ ഗുരുക്കന്മാര്‍. ചെണ്ട, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങളില്‍ നേടിയ അറിവിനേക്കാള്‍, അച്യുതമാരാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്‌ തവിലില്‍ ആയിരുന്നു. നെല്ലിക്കല്‍ നാരായണ പണിക്കരുടെ കീഴില്‍ നടത്തിയ പഠനം, അദ്ദേഹത്തെ മധ്യകേരളത്തിലെ നാഗസ്വരകച്ചേരികളില്‍ സജീവമാക്കിത്തീര്‍ത്തു.
പിന്നീട്‌ മേളകലയിലെ നായകപ്രതിഭയ്ക്ക്‌ കാലപ്രമാണത്തിന്റെ കണക്കുകളില്‍ കൃത്യതയും താളനിഷ്ഠയും കൈവരുത്തിയത്‌ ഈ അഭ്യാസ ബലമായിരുന്നു.
പഞ്ചവാദ്യ കലയിലെ പഞ്ചാനനന്‍ എന്നറിയപ്പെട്ട അന്നമനട പരമേശ്വരമാരാരില്‍നിന്നും തിമിലയില്‍ സിദ്ധിച്ച പാണ്ഡിത്യത്തോടെ അച്യുതമാരാര്‍ വാദ്യകലാരംഗത്തെ അനിഷേധ്യ സാന്നിദ്ധ്യമായിത്തീര്‍ന്നു.
സതീര്‍ത്ഥ്യനും ഗുരുതുല്യം ബഹുമാനിക്കുകയും ചെയ്ത പെരുവനം അപ്പുമാരാര്‍ക്കൊപ്പം തൃശ്ശൂര്‍ മേഖലയില്‍ മേളകലയില്‍ തിളങ്ങിയ അച്യുതമാരാര്‍ വടക്കന്‍ മേഖലകളില്‍ അറിയപ്പെട്ടത്‌ തിമിലകലാകാരനായി പഞ്ചവാദ്യ രംഗത്തായിരുന്നു. തൃശ്ശൂര്‍ പൂരം മഠത്തില്‍ വരവിനടക്കം പ്രമുഖ പഞ്ചവാദ്യ വേദികളിലെല്ലാം ശ്രദ്ധേയ പങ്കാളിയായിരുന്ന അച്യുതമാരാര്‍ പെരുവനം അപ്പുമാരാര്‍ തെളിയിച്ച പന്ഥാവിലൂടെ മുഴുവന്‍ ശ്രദ്ധയും മേളകലയിലേക്ക്‌ കേന്ദ്രീകരിക്കുകയായിരുന്നു.
അമ്മാവന്മാരല്ലാതെ മറ്റൊരു ഗുരുനാഥനുമില്ലാതെ, പെരുവനം അപ്പുമാരാരോടൊപ്പമുളള സാധകത്തികവിന്റെ ബലത്തില്‍ മേളരംഗത്ത്‌ തന്റേതായൊരു സ്ഥാനം നേടിയെടുക്കാന്‍ തൃപ്പേക്കുളത്തിന്‌ സാധിച്ചു. കേളി, കുറുംകുഴല്‍, പറ്റ്‌, മറ്റ്‌ അനുഷ്ഠാന കലകളിലടക്കം ചെണ്ടയുടെ സാന്നിദ്ധ്യം ആവശ്യമുള്ളിടത്തെല്ലാം തൃപ്പേക്കുളത്തിന്റെ നാമം ഉയര്‍ന്നുനിന്നു.
കുറുംകുഴലിന്റെ അപ്രമാദിത്തത്തെ തളച്ചിടാനാകാത്തവിധം മേളരംഗത്തും പറ്റിലും താന്‍ പോരിമയോടെ തെളിയിച്ചെടുത്ത കൊമ്പത്ത്‌ കുട്ടന്‍ പണിക്കരും തൃപ്പേക്കുളവും ചേര്‍ന്നുള്ള കുറുംകുഴല്‍ പറ്റ്‌ ഏറെ ശ്രദ്ധേയമായിരുന്നു. കുറുംകുഴലിനോട്‌, പഴുതുകളില്‍ ചെണ്ടയുടെ ശ്രുതി ചേര്‍ത്തിയുള്ള തൃപ്പേക്കുളത്തിന്റെ വാദനശൈലി ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചെടുത്തു.
വിളംബത്തില്‍നിന്നും മധ്യത്തിലേക്കും ദ്രുതത്തിലേക്കും അതിദ്രുതത്തിലേക്കും ക്രമാനുഗതമായി കൊട്ടിക്കയറി കലാശിക്കുന്ന തൃപ്പേക്കുളത്തിന്റെ മേളം അനനുകരണീയം തന്നെയാണ്‌. ആലങ്കാരികമായ പ്രശംസയേക്കാളുപരി മേളത്തിന്റെ അനുസ്യൂത പ്രവാഹത്തെ അത്‌ പാണ്ടിയായാലും പഞ്ചാരിയായാലും ഇത്രയും ഭംഗിയായി, ഉയര്‍ന്ന കാലപ്രമാണത്തില്‍ ആവിഷ്ക്കരിക്കുന്ന കലാകാരന്‍, തൃപ്പേക്കുളമല്ലാതെ മറ്റൊരാളെ ചൂണ്ടിക്കാണിക്കാന്‍ സമീപ മേള രംഗത്തില്ല എന്നതാണ്‌ വസ്തുത. വീരരസം തുളുമ്പുന്ന അരങ്ങുകാഴ്ച കൂടിയാണ്‌ അദ്ദേഹത്തിന്റെ മേളം.
മധ്യകേരളത്തിലെ നാഗസ്വരകച്ചേരികള്‍ക്കും പഞ്ചവാദ്യവേദികള്‍ക്കും നഷ്ടപ്പെട്ട അച്യുതപ്രഭാവം പക്ഷേ മേളകലയുടെ പരമപുണ്യമായി ഭവിച്ചു.
കേരളത്തിലെ ഒട്ടുമിക്ക ഉത്സവ-പൂരവേദികളിലും സ്വീകാര്യനായ മേളപ്രമാണിയായി തൃപ്പേക്കുളം അവരോധിക്കപ്പെട്ടു. 1989 ലെ തൃശ്ശൂര്‍ പൂരത്തിനുശേഷം തിരുവമ്പാടി വിഭാഗത്തെ മേളരംഗത്ത്‌ നിന്നും കാച്ചാംകുറിശ്ശി ഈച്ചരമാരാര്‍ വിടവാങ്ങിയപ്പോള്‍ ഒരു നിയോഗംപോലെ ആ പ്രമാണസ്ഥാനത്തേക്ക്‌ അതുവരെ തിരുവമ്പാടി മേള വിഭാഗത്തിലില്ലാതിരുന്ന തൃപ്പേക്കുളം അച്യുതമാരാരെ തൃശ്ശൂര്‍ പൂരത്തിന്റെ മേളരംഗത്ത്‌ നിലനിന്ന കീഴ്‌വഴക്കങ്ങള്‍ക്ക്‌ വിരാമമിട്ട്‌ നിശ്ചയിച്ചപ്പോള്‍, ആ തീരുമാനത്തെ ആസ്വാദകവൃന്ദം നിറഞ്ഞ ഹൃദയത്തോടെയാണ്‌ സ്വീകരിച്ചത്‌. 1990 മുതല്‍ തുടര്‍ച്ചയായ 16 വര്‍ഷം നീണ്ട നായകപരിവേഷത്തെ അഴിച്ചുവെക്കുമ്പോള്‍ ആയിരം പൂര്‍ണചന്ദ്രന്മാരെ ദര്‍ശിച്ച നിര്‍വൃതിയിലായിരുന്നു അദ്ദേഹം.
കേരള സംസ്ഥാനത്തിന്റെ പരമോന്നത വാദ്യകലാ ബഹുമതിയായ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്ക്കാരം, മേളാചാര്യ, മേളജലധി പുരസ്ക്കാരം, സംഗീതനാടക അക്കാദമി അവാര്‍ഡ്‌, ആസ്വാദക ലോകം തിരുവമ്പാടി-പാറമേക്കാവ്‌ വിഭാഗങ്ങളോട്‌ ചേര്‍ന്ന്‌ സമര്‍പ്പിച്ച വീരശൃംഖല, നിരവധി ക്ഷേത്രക്ഷേമ സമിതികളും ദേവസ്വങ്ങളും നല്‍കിയ സുവര്‍ണ മുദ്രകള്‍….
അച്യുതമാരാരെ തേടിയെത്താത്ത ബഹുമതികള്‍ കുറവാണ്‌.
നിറവാര്‍ന്ന നവതിയിലും ചെണ്ട തോളിലേറിയാല്‍ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ കലാകാരന്റെ പൂര്‍ണതയ്ക്കുമുന്‍പില്‍ വഴി മാറും. മേള സ്ഥലിയില്‍, മേളത്തിനു മിനിറ്റുകള്‍ക്ക്‌ മുന്‍പ്‌ മാത്രം വാഹനത്തില്‍നിന്നിറങ്ങി, വാദ്യോപകരണങ്ങളുമായി അരങ്ങത്തെത്തുന്ന “റെഡിമെയ്ഡ്‌” വാദ്യസംസ്ക്കാരത്തെ പുച്ഛിച്ച്‌ തള്ളുന്ന മേളകലയുടെ ഈ പരമാചാര്യര്‍ ആസ്വാദകമനസുകളെ അടുത്തറിഞ്ഞ്‌ ഇടപഴകുന്നു. മേളസംസ്കൃതിയുടെ വക്താവായി ഇന്നും ഉറച്ചുനില്‍ക്കുന്നു.

Gopur Blood Donation 2014 (Photos)

Posted by GOPUR Admin. | | Posted in ,


Gopur Blood Donation 2014

ബൈക്കിലെത്തിയവര്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് താക്കോലുമായി മുങ്ങി

Posted by GOPUR Admin. | | Posted in ,


ചേര്‍പ്പ് : ഊരകത്ത് ബൈക്കിലെത്തിയവര്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിച്ച് താക്കോലൂരി സ്ഥലം വിട്ടു.
ചൊവ്വാഴ്ച വൈകീട്ട് കൊടുങ്ങല്ലൂരില്‍നിന്ന് തൃശ്ശൂര്‍ക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഊരകം സെന്ററിലെത്തും മുമ്പായിരുന്നു സംഭവം.

ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ഡ്രൈവറുടെ സമീപമെത്തി ഹെല്‍മെറ്റുകൊണ്ട് ആക്രമിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചശേഷമാണ് താക്കോലുമായി മുങ്ങിയത്. പരിക്കേറ്റ ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് പള്ളത്ത് വീട്ടില്‍ വിശ്വംഭരന്‍ (51) ചേര്‍പ്പ് സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സ തേടി.

ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ പിന്നീട് മറ്റ് ബസ്സുകളെ ആശ്രയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ബസ് റോഡരികിലേക്ക് തള്ളി ഒതുക്കിയിട്ടു. ബസ് ജീവനക്കാര്‍ ബൈക്കിന്റെ നമ്പര്‍ ചേര്‍പ്പ് പോലീസിന് കൈമാറി. ബൈക്കിന്റെ ഉടമസ്ഥനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഡ്രൈവറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

News & Photo Credit
       mathrubhumi_logo

ആന ഇടഞ്ഞു; നാടിനെ വിറപ്പിച്ച് മൂന്നുമണിക്കൂര്‍

Posted by GOPUR Admin. | | Posted in , ,
ചേര്‍പ്പ്: മേക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിനിടെ ആനയിടഞ്ഞു. ഒളരിക്കര കാളിദാസന്‍ ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിന് വ്യാപകനാശം വരുത്തി. മൂന്ന് മണിക്കൂറോളം ആന പരിഭ്രാന്തി സൃഷ്ടിച്ചു. ആനപ്പുറത്ത് ഉണ്ടായിരുന്ന രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലരയോടെയായിരുന്നു സംഭവം. പെരുവനം ക്ഷേത്രത്തിന്റെ അഭിമുഖമായ മേക്കാവ് ക്ഷേത്രത്തിന്റെ കിഴക്കേനടയിലായിരുന്നു എഴുന്നള്ളിപ്പ്. പഞ്ചവാദ്യം നടക്കുന്നതിനിടെ ഇടഞ്ഞ കാളിദാസന്‍ കൂട്ടാനകളെ കുത്തി മേക്കാവ് ക്ഷേത്രത്തിലേക്ക് കുതിച്ചു. ആനപ്പുറങ്ങളിലുണ്ടായിരുന്ന ആലപ്പാട് സ്വദേശി രഞ്ജിത്(28), പാറക്കോവില്‍ സ്വദേശി വിപിന്‍(24) എന്നിവരടക്കം ആറോളം പേര്‍ക്ക് വീണ് നിസ്സാരപരിക്കേറ്റു. കുട പിടിച്ചിരുന്ന ആറാട്ടുപുഴ സ്വദേശി ഹരിനമ്പൂതിരി , കോലം പിടിച്ചിരുന്ന ശ്രീനിവാസന്‍ നമ്പൂതിരി (45) എന്നിവര്‍ക്ക് ആനപ്പുറത്ത് നിന്ന് ഇറങ്ങാനായില്ല.

ഇവരെയും വഹിച്ചുകൊണ്ട് ആന ക്ഷേത്രത്തിന്റെ പലഭാഗങ്ങളും തകര്‍ത്തു. വടക്ക് ഭാഗത്തുണ്ടായിരുന്ന കല്‍വിളക്ക് കുത്തിമറിച്ചിട്ടു. ആനപ്പുറത്തുണ്ടായിരുന്ന രണ്ടുപേരെയും കുടഞ്ഞ് താഴെയിടാനുള്ള ശ്രമം നടന്നു. കോലം നിലം പതിച്ചെങ്കിലും രണ്ട് പേരും ആനപ്പുറത്ത് സാഹസികമായി മുറുകെ പിടിച്ചിരുന്നു.

എലിഫന്റ് സ്‌ക്വാഡ് , പാപ്പാന്മാര്‍, ആനപ്രേമികള്‍ എന്നിവര്‍ ചേര്‍ന്ന് ആനയെ തളയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രകോപിതനായ കൊമ്പന്‍ മണ്ണും മറ്റ് വസ്തുക്കളും തുമ്പിക്കയ്യിലേന്തി ഇവര്‍ക്ക് നേരെ എറിഞ്ഞു. തെക്ക് പടിഞ്ഞാറെ മൂലയിലുള്ള ആല്‍മരത്തിന് സമീപം നിലയുറപ്പിച്ചപ്പോഴാണ് രണ്ട്‌പേര്‍ക്കും രക്ഷപ്പെടാനായത്. ആലിന്റെ ശിഖരങ്ങളിലൂടെ ഇവര്‍ മുകളിലെത്തി രക്ഷപ്പെടുകയായിരുന്നു. ആലിന്റെ കൊമ്പുകള്‍ ഒടിച്ചെറിഞ്ഞ് ക്ഷുഭിതനായ ആനയെ പിന്നീട് മയക്കുവെടിവെച്ച് തളയ്ക്കുകയായിരുന്നു.

News & Photo Credit
       mathrubhumi_logo

മണിയങ്കാട്ടില്‍ സൗദാമിനിയമ്മ അന്തരിച്ചു

Posted by GOPUR Admin. | | Posted in ,
ഊരകം: കുമരംകണ്ടത്ത് ശങ്കുണ്ണിനായര് ഭാര്യ മണിയങ്കാട്ടില്‍ സൗദാമിനിയമ്മ (റിട്ട. അധ്യാപിക എ ല പി സ്, ഊരകം ) അന്തരിച്ചു.  . മക്കള്‍: ഇന്ദിര, രമ, രവീന്ദ്രന്‍. മരുമക്കള്‍: രാമദാസ്, ശശീന്ദ്രന്‍, രതി. ശവസംസ്‌കാരം ഇന്നു 4 മണിയ്ക്ക് വീട്ടുവളപ്പില്‍. 

കുമരംകണ്ടത്ത് ശങ്കുണ്ണിനായര്‍ അന്തരിച്ചു.

Posted by GOPUR Admin. | | Posted in ,


ഊരകം: കുമരംകണ്ടത്ത് ശങ്കുണ്ണിനായര്‍(88) അന്തരിച്ചു. ഭാര്യ: സൗദാമിനിയമ്മ. മക്കള്‍: ഇന്ദിര, രമ, രവീന്ദ്രന്‍. മരുമക്കള്‍: രാമദാസ്, ശശീന്ദ്രന്‍, രതി. ശവസംസ്‌കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പി

News Credit :   mathrubhumi_logoപൂതപാട്ട് ( നൃത്താവിഷ്കരണം)

Posted by GOPUR Admin. | | Posted in , ,ഗോപുർ ആന്വൽ പ്രോഗ്രാമിൽ അവതരിപ്പിച്ച  ഇടശ്ശേരി ഗോവിന്ദൻ നായരുടെ
പൂതപാട്ട് ( നൃത്താവിഷ്കരണം)

നൃത്താവിഷ്‌കാരം - വാചസ്പതി കൃഷ്ണകുമാര്‍ 
പൂതം - ശ്രീജിത്ത്.പി.മേനോന്‍ 
നങ്ങേലി - സരിത ശ്രീജിത്ത്
ഉണ്ണി - ആര്യന്‍ മേനോന്‍
സുന്ദരി പൂതം - സ്വാതി
കോറസ് - പ്രഭാകരന്‍, അക്ഷര മേനോന്‍
കോസ്റ്റ്യൂം - വേണു അജ്മാന്‍ , വര്‍ണ ദുബായ്
ചമയം - ജോജു ചാലക്കുടി

ANNUAL GENERAL BODY MEETING

Posted by GOPUR Admin. | | Posted in ,

Dear Gopur Members,

As you are aware, GOPUR as a Pravasi Kootayima and team of volunteers have put in an effort and achieved maximum possible interaction of Pravasis from urakam village and nearby places.  

It is with enthusiasm and immense joy, we now invite you to attend with family, the annual general body meeting to be held at Family Palace auditorium in Sharjah on 27th December, 2013 at  09.00am. A location map is 
attached.  

You may also invite anyone from our native place who is currently in the UAE and who are not member of GOPUR to join with us on this programme and request all of you to renew your membership on or before the annual function. To add color and glitter to the event, an impressive array of entertainment activities will be presented  by Master Magician Tommy ManjooranDance maestro  Vachaspathy Krishanakumar and a music group of talented artists and artists & children from gopur family members.

Looking forward to seeing you all there,